ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി.
ഇളയ കുട്ടി പോലീസിനു നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആനന്ദിനെ മാര്‍ച്ച് 28 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് എതിരെ പോക്സോ ചുമത്തിയിരുന്നു. കുട്ടികളുടെ അമ്മയും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
തലയയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. പത്ത് ദിവസത്തോളം ജീവനുവേണ്ടി പോരാടിയ ശേഷമാണ് ഏഴുവയസുകാരന് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം രാവിലെ കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് കുട്ടി വെന്റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു അവരുടേയും നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച രാവിലെ പതിനൊന്നേ മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു പതിനൊന്നേ മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.