ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില അതീവ ഗുരുതരം. കുട്ടിയെ മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സന്ദര്‍ശിച്ചു.
കുഞ്ഞിന്റെ ജീവന് ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. നിലവില്‍ കുട്ടിക്ക് നല്കുന്ന ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. അതേസമയം, കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്ന് മെഡിക്കല്‍ ബോര്‍ഡ് ബന്ധുക്കളെ അറിയിച്ചു.
കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ട എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായ ഏഴുവയസ്സുകാരനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കുട്ടിയുടെ ചികിത്സ സര്‍ക്കാരാണ് നടത്തുന്നത്.