തൃശൂര്‍: നിധീഷിനെയും നീതുവിനെയും പരസ്പരം അടുപ്പിച്ചത് യാത്രകളിലുള്ള താല്പര്യമാണെന്ന് സുഹൃത്തുക്കള്‍. യാത്രകളെ ഒരുപാട് സനേഹിക്കുന്നവരാണ് ഇരുവരും. ഫേസ്ബുക്കില്‍ യാത്ര ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയില്‍ ഇരുവരും അംഗങ്ങളായിരുന്നെന്നും ഇടറുന്ന വാക്കുകളോടെ സുഹൃത്തുക്കള്‍ പറയുന്നു.
നീതുവിനെ നിധീഷ് ഒരുപാട് സ്നേഹിച്ചിരുന്നു. നിധീഷിന്റെ മുറി നിറയെ പതിച്ചിരുന്ന നീതുവിന്റെ ചിത്രങ്ങള്‍ അതിന്റെ തെളിവുകളായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. നീതുവിനൊപ്പമുള്ള ധാരാളം ചിത്രങ്ങള്‍ നിധീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുമുണ്ട്. ഇരുവരും ചേര്‍ന്നു നില്‍ക്കുന്നതാണ് പ്രൊഫൈല്‍ പിക്ചറും.
കുട്ടിക്കാലത്ത് തന്നെ അച്ഛന്റെയും അമ്മയുടെയും സ്നേഹം നഷ്ടപ്പെട്ട നീതു അമ്മൂമ്മയ്ക്കും അമ്മാവനും ഒപ്പമാണ് കഴിഞ്ഞത്. നീതു പോയതോടെ ഇവര്‍ ഒറ്റയ്ക്കായി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമര്‍ഥയായിരുന്ന നീതു നന്നായി ചിത്രം വരയ്ക്കുമായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു.