കൊച്ചി: തെരഞ്ഞെടുപ്പ് ദിനം അടുത്തതോടെ പ്രചാരണങ്ങളും ശക്തമായിരിക്കുകയാണ്. മത്സരപോരാട്ടം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം മണ്ഡലത്തില്‍ തന്റെ അവസാനത്തെ അടവും പ്രചാരണത്തിലൂടെ പയറ്റിയിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. എറണാകുളത്തിന് ചുറുചുറുക്കുള്ള ഒരു കേന്ദ്രമന്ത്രിയെ വേണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സെന്റ് തെരാസസ് കോളേജിലെത്തിയ കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ക്ക് വേണ്ടത് നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ്. ഏറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ മാത്രം തനിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എറണാകുളത്ത് മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍ പ്രായം കൊണ്ട് തന്നെക്കാള്‍ ചെറുപ്പമാണ്. എന്നാല്‍ മനസ്സുകൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും താനാണ് കേമനെന്നും കണ്ണന്താനം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
വോട്ടഭ്യര്‍ത്ഥിച്ച കണ്ണന്താനം കുട്ടിക്കാലത്തെ കഷ്ടതയും പത്താം ക്ലാസിലെ മാര്‍ക്കും പിന്നീട് ഉണ്ടായ ഉയര്‍ച്ചയും തുടങ്ങി തന്റെ ജീവിത കഥയും പങ്കുവെച്ചാണ് മടങ്ങിയത്.