തിരുവനന്തപുരം: താന്‍ ജയിക്കാനാണ് മത്സരിക്കുന്നതെന്ന് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഒരു നടന്, അവതാരകന് എന്ന നിലയില്‍ താന്‍ തൃശൂരിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണെന്നാണ് കരുതുന്നതെന്നും നടനായും അവതാരകനായും ഞാന്‍ അവരുടെ വീട്ടില്‍ ചെന്നിട്ടുണ്ടാകാം. അതൊരു കുറവാകില്ലെന്നാണ് വിശ്വാസം. ഇനി എന്തെങ്കിലും കുറവുണ്ടെങ്കില്‍ തന്നെ ദേശീയ നേതാക്കളായ അരുണ്‍ ജയ്റ്റ്ലി, അമിത് ഷാ, പ്രധാനമന്ത്രി എന്നിവരും തൃശൂരിലെത്തുന്നുണ്ട്. അതോടെ അവ പരിഹരിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരവധി കാര്യങ്ങള്‍ പറയാനുണ്ടാകും. എന്നാല്‍ എനിക്ക് പറയാനുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുക എന്ന ജോലി മാത്രമാണെന്നും 15 ദിവസം പ്രചാരണത്തിന് കിട്ടിയില്ല. എന്നാല്‍ വരുന്ന ദിവസങ്ങള്‍കൊണ്ട് അത് പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.