കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്കാന് എത്തുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി മുതല്‍ കോഴിക്കോട് ഗതാഗത നിയന്ത്രണം ഉണ്ടാകും.
രാത്രി 8.30 മുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. കരിപ്പൂര്‍ മുതല്‍ വെസ്റ്റ് ഹില്‍ വരെയുള്ള ഭാഗങ്ങളിലാണ് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ഗസ്റ്റ് ഹൗസ് മുതല്‍ വിക്രം മൈതാനം വരെ പൂര്‍ണ നിയന്ത്രണം ഉണ്ടാകും.
അതേസമയം, രാഹുല്‍ ഗാന്ധി വരുന്നതോടെ വയനാട് ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കി. നഗരത്തില്‍ ആകെ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചുരം കയറിയെത്തുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ് പോലൂസ്. സ്ഥലത്ത് വന്‍ പോലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.