തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്നതോടെ കേരളത്തില്‍ 20 സീറ്റിലും വിജയിക്കുമെന്ന് എംകെ മുനീര്‍. ഇടതുപക്ഷം മതേതര ചേരിയെ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മുനീര്‍ പരമാവധി സീറ്റുകള്‍ കേരളത്തില്‍ നിന്ന് കിട്ടേണ്ടതുണ്ട്, അതിനുള്ള ശ്രമത്തിലാണ് മുന്നണിയെന്നും ഈ നീക്കത്തിനെ ഇടത് മുന്നണി പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ സുരക്ഷിത മണ്ഡലം തേടിയെത്തിയെന്ന് മുനീര്‍ പരോക്ഷമായി സമ്മതിച്ചു. പിണറായി അടക്കം ഇടത് നേതാക്കള്‍ സുരക്ഷിത മണ്ഡലം തേടിയിട്ടുണ്ടെന്നും അതെങ്ങനെ എതിര്ക്കാനാവുമെന്നും മുനീര്‍ ചോദിച്ചു.