കൊച്ചി: സംസ്ഥാനം ചുട്ടുപൊള്ളുമ്പോഴും ജനങ്ങളള്‍ക്ക് നേരിയ ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് അങ്ങിങ്ങായി ചെറിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ഏറെ നാളുകളായി കടുത്ത ചൂടില്‍ നട്ടം തിരിയുകയാണ് സംസ്ഥാനം. ഇത്തവണ ഏറ്റവും കൂടുതല്‍ ചൂട് നേരിട്ടത് പാലക്കാടു ജില്ലയാണ്. അതുകൊണ്ടു തന്നെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ജനങ്ങള്‍ക്ക് ആശ്വാസമാകുകയാണ്.
കനത്ത ചൂട് മൂലം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ വെയില് കൊള്ളാന്‍ പാടില്ലെന്നുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്നും കൂടി തുടരും. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെന്‍ഷ്യസ് വരെ താപ വര്‍ധനവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ ഏപ്രില്‍ രണ്ടുവരെ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.