കോഴിക്കോട്: രാഹുലിന്റെ വരവ് വടകരയില്‍ വലിയ ആവേശമുണ്ടാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. വടകരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയില്‍ വിജയമുറപ്പാണെന്നും രാഹുല്‍ വരുന്നതോടെ വടകരയിലും യുഡിഎഫ് തരംഗമുണ്ടാകും, വടകരയുടെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെ മുരളീധരന് പറഞ്ഞു.
ജില്ല വരണാധികാരി എസ് സാമ്പശിവ റാവുവിന് മുമ്പാകെയാണ് മുരളീധരന് പത്രിക സമര്‍പ്പിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ക്കൊപ്പം എത്തിയാണ് മുരളീധരന് പത്രിക സമര്‍പ്പിച്ചത്.