മട്ടന്നൂര്‍; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും.
കൊച്ചിയിലേക്ക് രണ്ടും, തിരുവനന്തപുരത്തേക്ക് ഒന്നു വീതമാണു സര്‍വീസ് നടത്തുക. കണ്ണൂരില്‍ നിന്നു കൊച്ചിയിലേക്ക് 65 മിനിറ്റും തിരുവനന്തപുരത്തേക്ക് 1.20 മണിക്കൂറുമെടുക്കും.
കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് (ഡല്‍ഹി, കോഴിക്കോട്) നാളെ തുടങ്ങും. സമ്മര്‍ ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കു കൂടുതല്‍ രാജ്യാന്തര സര്‍വീസുകളും തുടങ്ങും.
കണ്ണൂരില്‍ നിന്നു രാവിലെ 7.20നും വൈകിട്ട് 4.45നുമാണു കൊച്ചി സര്‍വീസ്. കൊച്ചിയില്‍ നിന്നുള്ള വിമാനം ഉച്ചയ്ക്ക് 12.45നും രാത്രി 10.10നും കണ്ണൂരിലെത്തും.
ഉച്ചയ്ക്ക് 1.05നു കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 2.25നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം 2.45നു തിരുവനന്തപുരത്തുനിന്നു തിരിച്ചു വൈകിട്ട് 4.10നു കണ്ണൂരില്‍ ഇറങ്ങും.