കല്‍പ്പറ്റ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അനിശ്ചിത്വം തുടരുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. വയനാട്ടില്‍ ടി സിദ്ദിഖ് ആണെങ്കില്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടാനാകുമെന്നും ഫിറോസ് പറഞ്ഞു.
ഇടതുപക്ഷം പരാജയപ്പെട്ടാല്‍ കെടി ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്ന് ചോദിച്ച ഫിറോസ് കെടി ജലീലിന്റെ ബന്ധു നിയമനത്തിലുള്ള മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും പറഞ്ഞു.
വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലുണ്ടാകുന്ന കാലതാമസം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകരില്‍ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.