ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി അരുണ്‍ ആനന്ദിനെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇയാളെ വാടക വീട്ടിലെത്തിച്ച് കൂടുതല്‍ നിര്‍ണായക തെളിവുകള്‍ എടുക്കുകയാണ് പോലീസ്.
കുട്ടിയുടെ തല പൊട്ടി പുറത്ത് വന്ന രക്തം ഇവിടെ നിന്ന് തുടച്ച് മാറ്റിയിരുന്നു. സംഭവത്തില്‍ അരുണിനെ പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കൂവി വിളികളുമായി നാട്ടുകാര്‍ അവിടെ തടിച്ചു കൂടി.
അതേസമയം, അരുണ്‍ ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണ്. മര്‍ദ്ദനത്തില്‍ തലയോട് പൊട്ടിയ കുട്ടിയുടെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്.