ന്യൂഡല്‍ഹി: കോണ്‍ഗ്രിന്റെ പതിനാറാം സ്ഥാനാര്‍ത്ഥി പട്ടികയിലും ഇടം പിടിക്കാതെ വയനാടും വടകരയും. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള രണ്ടാം ദിവസം പിന്നിടുമ്പോഴും വയനാട്ടിലും വടകരയിലും പ്രഖ്യാപനം നടന്നില്ല.
308 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇന്ന് പ്രഖ്യാപിച്ച പതിനാറാം പട്ടികയില്‍ 3 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ ഒരു സീറ്റിലെയും ഹിമാചലിലെ രണ്ട് സ്ഥാനാര്‍ഥികളെയുമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
വടകരയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും കെ മുരളീധരന് വടകരയില്‍ പ്രചരണ രംഗത്ത് സജീവമാണ്. പക്ഷേ വയനാട്ടില്‍ അനിശ്ചിതത്വം നീളുകയാണ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തുന്നു എന്ന വാര്‍ത്ത വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിലേക്ക് എത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതേവരെ ഒരു പ്രതികരണത്തിന് രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല.
അതെസമയം രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കാനുള്ള സാധ്യത രാഹുല്‍ തള്ളിക്കളയുന്നില്ല. ഇന്ന് ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദക്ഷിണ ഇന്ത്യയില്‍ മത്സരിക്കുമെന്ന സൂചന രാഹുല്‍ നല്‍കിയത്.