കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. എംഎല്‍എമാര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അപാകത ഇല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടന അത് അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
എംഎല്‍എമാര്‍ മത്സരിച്ചു ജയിച്ചാല്‍ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഹര്‍ജി തള്ളിയ ഹൈക്കോടതി ഹര്‍ജി ദുരുദ്ദേശപരമെന്നും നിരീക്ഷിച്ചു. കോടതിയുടെ പാരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു.