കായംകുളം: സംസ്ഥാനം വെന്തുരുകുന്നു. ചൂട് കൂടി വരുമ്പോള്‍ സൂര്യാഘാത മേല്ക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. കായംകുളത്ത് ഇന്ന് വ്യാപാരിക്ക് സൂര്യാഘാതമേറ്റു. സനു ബേക്കറി ഉടമ അബ്ദുള്ളയ്ക്കാണ് സൂര്യാഘാതമേറ്റത് ഇയാള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ സംസ്ഥാനത്ത് 35 പേര്‍ക്കാണ് പൊള്ളലേറ്റത്. രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. ഇതിന് പുറമെ പകര്‍ച്ചവ്യാധികളും പടകരുകയാണ്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു.
പല ജില്ലകളിലും ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് കഴിഞ്ഞ രണ്ട് ദിവസമായി ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്. സംസ്ഥാനമാകെ ജാഗ്രത നല്‍കിയിട്ടുണ്ട്.