തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥനാര്ത്ഥിയാകണമെങ്കില് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ എംടി രമേശ്. ഈ തെരഞ്ഞെടുപ്പിലെ സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇതിനോടകം തന്നെ വെളിച്ചത്തായെന്നും എംഎല്‍എമാരെ സ്ഥാനാര്‍ത്ഥികളാക്കിയ എല്ലായിടങ്ങളിലും സിപിഎം കോണ്‍ഗ്രസിന് വോട്ട് മറിക്കുമെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.