മുംബൈ: ഓച്ചിറയില്‍ യുവാവ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷന്. പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷന് പറഞ്ഞു.
വീട്ടുകാര്‍ക്ക് പ്രണയം അറിയാമായിരുന്നു. എന്നാല്‍ വീട്ടില്‍ സമ്മതിച്ചില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷന് പറഞ്ഞു.
ആദ്യം മംഗലാപുരത്തേക്കും. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബൈയിലുള്ളതിനാല്‍ ഇവിടേക്കും വന്നു. അതേസമയം, നാട്ടിലെ ബന്ധുവിന് വന്ന ഫോണ്‍കോള്‍ പിന്തുടര്ന്നാണ് റോഷനെ കേരളാ പോലീസ് പിന്തുടര്ന്നത്.
മുംബൈയിലെ പന്‍വേലിലായിരുന്നു പെണ്‍കുട്ടിയും റോഷനും. ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.