ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. അതേസമയം, ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ നിലപാടെടുത്തായാണ് സൂചന.
ഇടതുപക്ഷം ദേശീയതലത്തില്‍ ഇത് സംബന്ധിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇടതുനേതാക്കള്‍ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരും. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.