കോട്ടയം: ഏറ്റുമാനൂരിനും കുറുപ്പന്തറയ്ക്കുമിടയില്‍ അറ്റകുറ്റപ്പണികളും പാത ഇരട്ടിപ്പിക്കല്‍ ജോലിയും നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ഈ മാസം 25 മുതല്‍ 31 വരെയായിരിക്കും ട്രെയിന്‍ നിയന്ത്രണം.
അഞ്ചു പാസഞ്ചര്‍ ട്രെയിനുകള്‍ 25 മുതല്‍ 31 വരെയും ആറു പാസഞ്ചര്‍ ട്രെയിനുകള്‍ 27 മുതല്‍ 31 വരെയും റദ്ദാക്കിയിട്ടുണ്ട്. എട്ട് എക്സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം-കോട്ടയം-കായംകുളം പാസഞ്ചര്‍, 56388 കായംകുളം-കോട്ടയം-എറണാകുളം പാസഞ്ചര്‍, 66300 കൊല്ലം-കോട്ടയം-എറണാകുളം മെമു, 66301 എറണാകുളം-കോട്ടയം-കൊല്ലം മെമു, 66307 എറണാകുളം-കോട്ടയം-കൊല്ലം മെമു, 66308 കൊല്ലം-കോട്ടയം-എറണാകുളം മെമു എന്നീ ട്രെയിനുകള്‍ 25 മുതല്‍ 31 വരെ റദ്ദാക്കി.
56381 എറണാകുളം-ആലപ്പുഴ-കായംകുളം പാസഞ്ചര്‍, 56380 കായംകുളം-ആലപ്പുഴ-എറണാകുളം പാസഞ്ചര്‍, 56382 കായംകുളം-ആലപ്പുഴ-എറണാകുളം പാസഞ്ചര്‍, 66302 കൊല്ലം-ആലപ്പുഴ-എറണാകുളം മെമു, 66303 എറണാകുളം-ആലപ്പുഴ-കൊല്ലം മെമു എന്നീ ട്രെയിനുകള്‍ 27 മുതല്‍ 31 വരെ റദ്ദാക്കി. 16382 കന്യാകുമാരി-മുംബൈ സിഎസ്എംടി ജയന്തി എക്സ്പ്രസ് ആലപ്പുഴവഴി തിരിച്ചുവിട്ടു.
17230 ഹൈദരാബാദ്-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് ആലപ്പുഴവഴി തിരിച്ചുവിട്ടു. എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളില്‍ ട്രെയിനിന് താല്‍ക്കാലികമായി രണ്ടു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു. 22647 കോര്‍ബ-തിരുവനന്തപുരം ദ്വൈവാര എക്സ്പ്രസ് 25 മുതല്‍ 29 വരെ ആലപ്പുഴവഴി തിരിച്ചുവിട്ടു.
എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ ട്രെയിനിന് താല്‍ക്കാലികമായി രണ്ടു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു. 16650 നാഗര്‍കോവില്‍-മംഗളൂരു പരശുറാം, 17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി, 12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്രഥ്, 12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള, 12626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ 31ന് ആലപ്പുഴവഴി തിരിച്ചുവിട്ടു.
എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ ഇവ രണ്ടു മിനിറ്റ് നിര്‍ത്തും. 12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് 25, 26 തീയതികളില്‍ കോട്ടയത്ത് ഒരുമണിക്കൂര്‍ നിര്‍ത്തിയിടും. 27 മുതല്‍ 30 വരെ 1.15 മണിക്കൂര്‍ നിര്‍ത്തും.
1723 ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് 25, 26 തീയതികളില്‍ കുറുപ്പന്തറയില്‍ ഒരുമണിക്കൂര്‍ നിര്‍ത്തിയിടും. 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് 25 മുതല്‍ 31 വരെ തീയതികളില്‍ 35 മുതല്‍ 50 മിനിറ്റുവരെ കുറുപ്പന്തറ സ്റ്റേഷനില്‍ നിര്‍ത്തും.
12778 കൊച്ചുവേളി-ഹുബ്ലി പ്രതിവാര എക്സ്പ്രസ് 28ന് ചിങ്ങവനത്ത് 30 മിനിറ്റ് നിര്‍ത്തിയിടും. 16318 ഹിമസാഗര്‍ പ്രതിവാര എക്സ്പ്രസ് 28ന് കുറുപ്പന്തറയില്‍ 20 മിനിറ്റ് നിര്‍ത്തും. 22678 കൊച്ചുവേളി-യശ്വന്ത്പുര്‍ പ്രതിവാര എക്സ്പ്രസ് 29ന് ചിങ്ങവനത്ത് 30 മിനിറ്റ് നിര്‍ത്തും. 12515 തിരുവനന്തപുരം-സില്‍ചര്‍ പ്രതിവാര എക്സ്പ്രസ് 31ന് കോട്ടയത്ത് 30 മിനിറ്റ് നിര്‍ത്തും. 22113 ലോകമാന്യതിലക്-കൊച്ചുവേളി ദ്വൈവാര എക്സ്പ്രസ് കുറുപ്പന്തറയില്‍ 31ന് 20 മിനിറ്റ് നിര്‍ത്തും.