കൊച്ചി: ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള.
ചില ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ജില്ലാ ഇലക്ഷന് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും സ്ഥാനാര്‍ഥികള്‍ക്കെതിരെയും ഇതിന് അനുവാദം നല്കുന്ന ആരാധനാലയ ഭാരവാഹികള്‍ക്കെതിരെയും പെതുമാറ്റചട്ടലംഘനത്തിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി.
അതേസമയം, ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം പാടെ അവഗണിച്ച് ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്നാണ് ബിജെപി നിലപാട്.