കൊച്ചി: ആരാധനായലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ലാ കലക്ടര്‍. പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും സ്ഥാനാര്‍ത്ഥിക്കെതിരെയും ഇതിന് അനുവാദം നല്കുന്ന ആരാധനാലയ ഭാരവാഹികള്‍ക്കെതിരെയും പൊതുപെരുമാറ്റചട്ടലംഘനത്തിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
കോളേജുകളിലും തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ലെന്ന് നേരത്തെ ഇലക്ഷന് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു.