മലപ്പുറം: നിപ്പാ വൈറസിന് ശേഷം സംസ്ഥാനത്ത് ഭീതി പടര്‍ത്താന്‍ തുടങ്ങിയ വൈറസാണ് വെസ്റ്റ്നൈല്‍ വൈറസ്. മലപ്പുറത്ത് പനിബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന് മരണമടഞ്ഞതോടെയാണ് വെസ്റ്റ്നൈല്‍ പനിയെക്കുറിച്ചുള്ള ആശങ്കള്‍ വര്‍ധിച്ചത്. വെസ്റ്റ് നൈല്‍ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ശേഖരിച്ച ചത്ത കാക്കയുടെ ശരീരഭാഗങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വൈറോളജി വിഭാഗത്തിലേക്കയച്ചു.
കാക്കയുടെ ശരീരഭാഗങ്ങള്‍ ഹരിയാണയിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്വയ്ന്സിലേക്ക് അയച്ചിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ ഹരിയാണ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് സെന്റര്‍ (വിസിആര്‍സി) ഓഫീസര്‍ ഡോ. എംകെ പ്രസാദിന്റെ നേതൃത്വത്തില്‍ തിരിച്ചെത്തിയ ഈ സാമ്പിള്‍ ബുധനാഴ്ച മലപ്പുറത്തെ മൃഗസംരക്ഷണവകുപ്പ് ലാബില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.
വൈറസ് ബാധിക്കുന്ന കാക്കയുടെ ആന്തരികാവയവങ്ങളുടെ മൂന്ന് സാമ്പിളുകളെടുത്തു. ഇതില്‍ ഒരെണ്ണമാണ് ആലപ്പുഴയിലേക്കയച്ചത്. തുടര്‍പരിശോധനകള്‍ക്കായി ഓരോ സാമ്പിളുകള്‍ ജില്ലാ ലാബിലും തിരുവനന്തപുരത്തെ ലാബിലും സൂക്ഷിക്കും. വിദഗ്ധ പരിശേധനയ്ക്കായി കാക്കയുടെ ശരീരഭാഗങ്ങള്‍ വീണ്ടും ഹരിയാണയിലെ ലാബിലേക്കയക്കാനുള്ള ശ്രമവും നടത്തുമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ബേബി ജോസഫ് പറഞ്ഞു.