കൊച്ചി: യുവാക്കള്‍ക്കിടയില്‍ മയക്കു മരുന്നുപയോഗം ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. മയക്കുമരുന്നു ഉപയോഗം മൂലം യുവതലതലമുറ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഹൈക്കോടതി സ്വമേധയാ ഹര്‍ജിയാക്കി. കോട്ടയം ജില്ലാ മുന്‍ പോലീസ് മേധാവി എന്‍ രാമചന്ദ്രന് അയച്ച കത്തിനൊപ്പം വിവിധ പത്രങ്ങളുടെ മുഖപ്രസംഗവും വാര്‍ത്തകളും ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മിഷണര്‍, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍, ഡ്രഗ്സ് കണ്ട്രോളര്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവരെ ഹര്‍ജിയില്‍ എതിര്‍കക്ഷിയായി ചേര്‍ക്കാനാണ് നിര്‍ദേശം.
ജസ്റ്റിസ് പിആര്‍ രാമചന്ദ്രമേനോന്റേതാണ് നടപടി. മയക്കുമരുന്നുപയോഗം കണ്ടെത്താനുള്ള ആബണ്‍ കിറ്റ് പോലീസിനും എക്സൈസിനും ലഭ്യമാക്കാന്‍ നിര്‍ദേശിക്കാന്‍ കോടതി ഇടപെടണമെന്നും കത്തില്‍ ഇദ്ദേഹം ആവശ്യപ്പെടുന്നു.
നിലവിലെ സംവിധാനം കോടതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായി അഴിച്ചുപണിയേണ്ടിവരും.
മൂത്രം, ഉമിനീര്, വിയര്‍പ്പ്, മുടി, വിരലടയാളം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്നുപയോഗം കണ്ടെത്താമെന്നും ഇതിന് ഉപയോഗിക്കാന്‍ എളുപ്പമുള്ള, ചെലവുകുറഞ്ഞ മാര്‍ഗം സ്വീകരിക്കണമെന്നും കോ
ടതി നിര്‍ദേശിച്ചു.
ഇത്തരത്തിലുള്ള പരിശോധനയ്ക്കുള്ള ഉപകരണങ്ങള്‍ പോലീസിനും എക്സൈസിനും ലഭ്യമാക്കണം. കൂടാതെ മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും വിനിയോഗവും പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.