പത്തനംതിട്ട: ശബരിമല വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.തൂങ്ങി മരിച്ച നിലയിലാണ് മധ്യവയസ്കന്റെതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ശബരിമലയോട് ചേര്‍ന്നു കിടക്കുന്ന നിലയ്ക്കലിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.