ഷൊര്‍ണ്ണൂര്‍: കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം ചോറോട്ടൂര്‍ പ്ലാപ്പടത്തില്‍ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25)ആണ് തന്റെ ഒന്നര വയുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
വീടിന്റെ ടെറസില്‍ വെച്ച് ഒന്നര വയസുള്ള മകള്‍ കൃതികയ്ക്ക് പാലൂട്ടുന്നതിനിടെ കൃപ കുഴഞ്ഞ് വീഴുകയായിരുന്നു. കൃപയോടൊപ്പം നിലത്ത് വീണ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബന്ധുക്കള്‍ ടെറസിലേക്ക് ഓടിയെത്തിയത്. അബോധാവസ്ഥയിലായ കൃപയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
താപാഘാതത്തെ തുടര്‍ന്നാണ് കൃപ കുഴഞ്ഞ് വീണതെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രദേശത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക.