ശബരിമല: ശബരിമലയില്‍ വീണ്ടും പുലി ഇറങ്ങി. നീലിമല ടോപ്പിലാണ് പുലിയിറങ്ങിത്. അയ്യപ്പന്മാര് നടന്ന് പോകുന്നതിന് കുറുകേ പുലി കടന്ന് പോയെങ്കിലും ആരെയും ആക്രമിച്ചില്ല. ഇന്ന് രണ്ടാം തവണയാണ് ശബരിമലയില്‍ പുലി ഇറങ്ങുന്നത്. രാവിലെ അപ്പാച്ചിമേട്ടിലും പുലിയിറങ്ങിയിരുന്നു.
പുലി ഇറങ്ങിയതിന് പിന്നാലെ മല കയറുന്ന ഭക്തരെ കരക്കൂട്ടത്തും പമ്പയിലും വനം വകുപ്പ് രണ്ട് മണിക്കൂറോളം തടഞ്ഞു. പിന്നാലെ നിയന്ത്രണം നീക്കി. ചൂട് അസഹ്യമാകുന്നതിനാലാണ് പുലി കാട് വിട്ട് ഇറങ്ങുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ പരമാവധി കൂട്ടത്തോടെ നടക്കാനും വനം വകുപ്പ് നിര്‍ദേശം നല്കി.