തിരുവനന്തപുരം; കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ രണ്ടു പേര് ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. പേരുകള്‍ തല്ക്കാലം വെളിപ്പെടുത്താന്‍ കഴിയില്ല. ചര്‍ച്ച നടക്കുകയാണെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ശ്രീധരന് പിള്ള പറഞ്ഞിരുന്നു. കൂടുല്‍ പേര് ബിജെപിയിലെക്ക് എത്തുമെന്നും അതിന്റെ തുടക്കമാണ് ടോം വടക്കന്റെ വരവ് എന്നാണ് ശ്രീധരന് പിള്ള പറഞ്ഞത്.
അതിനിടെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എംഎല്‍എ ശശി തരൂരിന്റെ ഉറ്റ ബന്ധക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പിഎസ് ശ്രീധരന് പിള്ളയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ശശി തരൂരിന്റെ ബന്ധുക്കളെ കൂടാതെ 10 പേരും ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.