കാസര്‍കോട്; പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കാസര്‍കോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയെക്കും.
സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് മുരളിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ ഏഴാം പ്രതിയായ ഗിജിന്റെ അച്ഛന് ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് മുരളി. മുരളിയാണ് കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തില്‍ രക്ഷപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ ഏഴ് പേര് നേരത്തെ അറസ്റ്റിലായിരുന്നു.