ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന് കാണിച്ച് ഇടുക്കി രൂപതയുടെ സര്‍ക്കുലര്‍. പക്ഷം പിടിക്കരുതെന്ന് നിര്‍ദേശിച്ചാണ് ഇടുക്കി രൂപത ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍ വൈദികര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. ഇടുക്കി രൂപതയിലെ 187 വൈദികരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ബിഷപ്പിന്റെ സന്ദേശം.
തെരഞ്ഞെടുപ്പില്‍ പരസ്യ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കരുതെന്നും തെരഞ്ഞെടുപ്പ് പൊതുവേദികളില്‍ പങ്കെടുക്കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഭാഗമായി തെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരിക്കരുതെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ജോയ്സിനും കഴിഞ്ഞ തവണത്തേപ്പോലെ ഇത്തവണ സഭയുടെ പിന്തുണയുണ്ടാവില്ലെന്ന് വ്യക്തമാക്കുകയാണ് ഇടുക്കി രൂപതയുടെ സര്‍ക്കുലര്‍.