കോഴിക്കോട്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുപി സ്കൂള്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മാനിപുരം യുപി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഇഷാന് (8) ആണ് മരിച്ചത്. കൊടുവള്ളി പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങവേ വിദ്യാര്‍ത്ഥി മുങ്ങി മരിക്കുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചക്ക് ശേഷം കൂട്ടുകാരുമൊത്ത് കുളിക്കുന്നത്തിനിടയില് ഇഷാന് മുങ്ങിപോവുകയായിരുന്നു. മുങ്ങിപോയ കുട്ടിയെ കുളിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.