വയനാട്: വയനാട്ടിലെ മാവോയിസ്റ്റ് പ്രശ്നം പോലീസിനെ കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയില്ലെന്ന് കല്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്. പോലീസിനെ കൊണ്ട് പരിഹാരം കാണുന്നതിനൊപ്പം മാവോയിസ്റ്റ് ആശയങ്ങളെ രാഷ്ട്രീയമായി തുറന്നു കാണിക്കുകയാണ് വേണ്ടതെന്നും സികെ ശശീന്ദ്രന് പറഞ്ഞു.
വയനാട് വൈത്തിരിയില്‍ പോലീസ് വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് മരിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സികെ ശശീന്ദ്രന്. മാവോയിസ്റ്റ് രാഷട്രീയത്തിന് ജനപിന്തുണയില്ലെന്നും ആദിവാസികളുടെ അരിയെടുത്തു കൊണ്ടു പോകുന്നതാണോ മാവോയിസ്റ്റ് രാഷ്ട്രീയമെന്നും ശശീന്ദ്രന് പ്രതികരിച്ചു.
അതിനിടെ, പോലീസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തിരുന്നു. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകല്ല. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പോലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ വ്യക്തമാക്കി.