ആലപ്പുഴ: ലാബ് അസിസ്റ്റന്റിനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി ഓഫീസില്‍ കയറി പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്തു. ആലപ്പുഴ എസ്ഡി കോളജ് പ്രിന്‍സിപ്പാള്‍ പിആര്‍ ഉണ്ണിക്കൃഷ്ണനെയാണ് ബിഎ ഇക്കണോമിക്സിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ആര് മുഹമ്മദ് റാഫി ഓഫീസില്‍ കയറി കയ്യേറ്റം ചെയ്തത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രിന്‍സിപ്പാള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ നവംബറില്‍ കോളേജ് യൂണിയന് പരിപാടിക്കിടെയാണ് കോളേജിലെ ലാബ് അസിസ്റ്റന്റിനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നു.
എന്നാല്‍ മിക്ക ദിവസങ്ങളിലും കോളേജിലെത്തി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇന്ന് കോളേജിലെ എസ്എഫ്ഐ യൂണിയന് പ്രവര്‍ത്തകരുമായി വന്നെങ്കിലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന കാര്യം പ്രിന്‍സിപ്പാള്‍ അറിയിച്ചു. തുടര്‍ന്ന് മുഹമ്മദ് റാഫി പ്രിന്‍സിപ്പളിന്റെ കയ്യില്‍ കയറി പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
പോലീസിനെ വിളിക്കാന്‍ ഫോണെടുത്തപ്പോള്‍ തട്ടി താഴെയിടുകയും ചെയ്തു. പിന്നീട് കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ ഇയാളെ പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആലപ്പുഴ സൗത്ത് പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വിദ്യാര്‍ത്ഥി രക്ഷപെട്ടിരുന്നു.