തിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍, കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരന് അഭിലാഷ്, ശരത്തിന്റെ സഹോദരീ പുത്രന് സുഭാഷ് എന്നിവരാണ് കര്‍മ്മങ്ങള്‍ ചെയ്തത്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്തില്‍ പെരിയയില്‍ നിന്ന് ധീര സ്മൃതി യാത്ര നടത്തിയാണ് ഇന്നലെ ചിതാഭസ്മം തിരുവനന്തപുരത്തെത്തിച്ചത്. ഡിസിസി ഓഫീസില്‍ സൂക്ഷിച്ചശേഷം ഇന്ന് രാവിലെ എട്ടരയോടെയാണ് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തിച്ച് ചിതാഭസ്മം നിമജ്ജനം ചെയ്യുകയായിരുന്നു. ചടങ്ങില്‍ കാസര്‍കോട് നിന്നുള്ള ബന്ധുക്കളും എത്തിയിരുന്നു.
വിഎം സുധീരന്, എംഎം ഹസന് തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. അക്രമ രാഷ്ട്രീയത്തിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് ചടങ്ങിന് ശേഷം ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.