തിരുവനന്തപുരം: എന്‍ഡിഎയില്‍ അഞ്ച് സീറ്റില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിലവില്‍ നാലു സീറ്റുകള്‍ ഉറപ്പിച്ചിട്ടുണ്ടെന്നും ഒന്നു കൂടി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി കമ്മിറ്റി രൂപീകരിക്കുമെന്നും തുഷാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടാവുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.