കൊച്ചി: യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകളുമായി ഗോ എയര്‍. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കാണ് ഗോ എയര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 1,099 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 4,999 രൂപയ്ക്കും തുടങ്ങും.
യാത്രക്കാര്‍ക്ക് മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് നാല് വരെ ഇളവുകളോടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
മാര്‍ച്ച് രണ്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയുളള യാത്രകള്‍ക്കാകും ഓഫര്‍ ബാധകമാകുക. കണ്ണൂരില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്ക് 1,999 രൂപയാണ് വിമാനടിക്കറ്റ് നിരക്ക്.
കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 3,399 രൂപയ്ക്ക് യാത്ര ചെയ്യാം. അഹമ്മദാബാദ് – കൊച്ചി യാത്രയ്ക്ക് 2,499 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാനും ഗോ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റായ goair.in ല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.