കൊച്ചി: ദിനം പ്രതി പകല്‍ സമയങ്ങളിലെ താപനില ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ ഇനി വിശ്രമിക്കാം.
ഏപ്രില്‍ 30 വരെ ഇവരുടെ ജോലി സമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെയുളള 8 മണിക്കൂറായാണ് പുനഃക്രമീകരിച്ചത്. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24 (3) പ്രകാരമാണ് തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തിയത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214, 155300, 0484 2423110 എന്നീ നമ്പറുകളില്‍ വിളിച്ച് പരിഹാരം തേടേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി ബി ബിജു അറിയിച്ചു.