തിരുവനന്തപുരം: പ്രത്യേക ചാര്‍ജില്ലാതെ ഓണ്‍ലൈന്‍ വഴി വൈദ്യുതി ബില്‍ അടക്കാം. പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്,യുപിഐ, ഭീം ആപ്, ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവ വഴിയാണ് പ്രത്യേക ചാര്‍ജില്ലാതെ ബില്ലടക്കാന്‍ സാധിക്കുക.
ഇടപാടിന്റെ ചാര്‍ജ് വൈദ്യുതി ബോര്‍ഡ് നല്‍കും. കൂടാതെ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സംശയങ്ങളും ഇനിമുതല്‍ KERALA STATE ELECTRICITY BOARD എന്ന ഫേസ്ബുക്ക് പേജിലൂടെയും, KSEB Ltd ട്വിറ്റര്‍ അക്കൗണ്ട് വഴിയും നല്‍കാം. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളും സംശയങ്ങളും തത്സമയം പരിശോധിച്ച് ഉടന്‍ പരിഹരിക്കുന്ന സംവിധാനത്തിനും തുടക്കമായിട്ടുണ്ട്.
www.kseb.in എന്ന പോര്‍ടല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ സേവനങ്ങള്‍ക്കുമായി തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് സംവിധാനങ്ങളും മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ഡയറക്ടര്‍ വി ശിവദാസന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സത്യരാജ്, എന്‍ വേണുഗോപാല്‍, പി കുമാരന് എന്നിവര്‍ സംസാരിച്ചു.