തിരുവനത്തപുരം:മതപ്രഭാഷകന് ഷെഫീഖ് ഖാസിമിനെതിരായുള്ള പീഡന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി ഡിജിപി ഉത്തരവിറക്കി.കേസന്വേഷണം കൂടുതല്‍ വേഗത്തിലാക്കാനും പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനുമായാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
14 അംഗങ്ങളുള്ള സംഘത്തെയാണ് കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി യുടെ നേരിട്ടുളള നിയന്ത്രണത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുന്നത്. കേസിലെ പ്രതികളെ പിടികൂടുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുമായി അഞ്ച് സംഘങ്ങള്‍ അന്വേഷണം നടത്തിവരികയാണ്. സൈബര്‍ സെല്ലിന്റെയും സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും സഹകരണത്തോടെ കേരള പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ കാര്യക്ഷമമായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് മേധാവിയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു.
അതിനിടെ പോക്സോ കേസില്‍ പ്രതിയായ ഇമാം ഖാസിമിയെ പിടികൂടാന്‍ കഴിയാത്ത പോലീസിനെ കോടതി വിമര്‍ശിച്ചു. ഖാസിമിയെ പിടികൂടാനാകാത്തത് പോലീസിന് നാണക്കേടാണെന്നും കോടതി പറഞ്ഞു. കൂടാതെ പീഡിപ്പിക്ക പെട്ട പെണ്‍കുട്ടിയെ മാര്‍ച്ച് ആറിന് ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.