കൊച്ചി: എറണാകുളം-കോട്ടയം-കായംകുളം സെക്ഷനിലെ പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്നു മുതല്‍ അടുത്ത മാസം 13 വരെയാണ് നിയന്ത്രണം.
രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ചകളിലും റദ്ദാക്കി. കോട്ടയം വഴിയുള്ള 56387-ാം നമ്പര്‍ എറണാകുളം-കോട്ടയം പാസഞ്ചറും കോട്ടയം വഴിയുള്ള 56388-ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചറുമാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.
മാര്‍ച്ച് മൂന്ന്, 10 തീയതികളില്‍ 56394-ാം നമ്പര്‍ കൊല്ലം-കായംകുളം പാസഞ്ചറും 56393-ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം ജംങ്ഷനില്‍ നിന്നു ഉച്ചകഴിഞ്ഞ് 2.45 നു പുറപ്പെടുന്ന 66301-ാം നമ്പര്‍ എറണാകുളം കൊല്ലം മെമു മാര്‍ച്ച് മൂന്നിനും 10 നും അര മണിക്കൂര്‍ വൈകി 3.15 നുമാത്രമേ പുറപ്പെടുകയുള്ളുവെന്ന് റെയില്‍വേ അറിയിച്ചു.