കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സര്‍വകക്ഷി സമാധാനയോഗത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായി സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ഇതേ ആവശ്യത്തിനായുള്ള നടപടികള്‍ മുന്നോട്ട് നീക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
അതെസമയം, കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് യോഗത്തില്‍ തന്നെ മറുപടി പറയണമെന്ന് വാശിപിടിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു.