തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും പരീക്ഷകള്‍ ഏകീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍. പ്രവേശന പരീക്ഷ, ഫലപ്രഖ്യാപനം എന്നിവയായിരിക്കും ഏകീകരിക്കുക. എഞ്ചിനിയറിംഗ് ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനാക്കുമെന്നും മന്ത്രി വ്യക്തമാക്കി.