കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി സൂചന. മുത്തപ്പന് പുഴയിലാണ് മാവോയിസ്റ്റ് സംഘമെത്തിയതായി സൂചന ലഭിച്ചത്. മൂന്ന് പേര് ഉള്‍പ്പെട്ട സംഘമാണ് ബാബു കാട്ടുകുളങ്ങരയുടെ വീട്ടിലെത്തിയത്.
സംഘത്തില്‍ വനിതയുമുണ്ടെന്ന് സംശയിക്കുന്നു. ആയുധങ്ങളുമായാണ് ഇവര്‍ എത്തിയത്. സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.