കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. കാസര്‍കോട് കലക്ടറേറ്റിലാണ് യോഗം ചേരുന്നത്.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ജില്ലയില്‍ പരക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു.
കോണ്‍ഗ്രസ് പെരിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന് പെരിയയുടെ വീടിനും കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ല് തകര്‍ത്തു. അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വകക്ഷി സമാധാന യോഗം വിളിച്ചിരിക്കുന്നത്.
കൃപേഷിന്റെയും ശരത്തിന്റെയും കുടുംബങ്ങളേയും സര്‍വകക്ഷി യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും യോഗത്തിനു ക്ഷണിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കളക്ട്രേറ്റിലാണ് യോഗം. സമാധാന യോഗത്തില്‍ സിപിഎം പങ്കെടുക്കുമെന്നും അറിയിച്ചു.