തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ മാലിന്യങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിക്കും. ഡല്‍ഹിയിലെ എജി ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസിംഗ് കമ്പനിയാണ് വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിക്കുക.
ഇന്നലെ കെഎസ്ഐഡിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച് കരാര്‍ ഒപ്പുവച്ചു. കണ്ണന്‍ദേവന്‍ കമ്പനിയുടെ നല്ലത്തണ്ണി എസ്റ്റേറ്റിലെ രണ്ടേക്കര്‍ സ്ഥലം വൈദ്യുതികേന്ദ്രം സ്ഥാപിക്കാന്‍ വിട്ടുനല്‍കും.
മാലിന്യങ്ങളില്‍ നിന്ന് പ്രതിമാസം മുന്നൂറ് മെഗാവാട്ട് വൈദ്യുതിയുണ്ടാക്കി നഗരത്തിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് പദ്ധതി. ദിവസം പത്ത് മെഗാവാട്ട് വൈദ്യുതിയുണ്ടാക്കാന്‍ ഇരുപത് മെട്രിക് ടണ്‍ മാലിന്യം വേണം. ഇത് മൂന്നാറിലും ദേവികുളത്തും നിന്ന് ഗ്രാമപഞ്ചായത്തുകള്‍ ശേഖരിക്കും.