കൊച്ചി: എറണാകുളം മംഗള വനത്തില്‍ വന്‍ തീ പിടിത്തം. ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായത്. രണ്ടു അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തു എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. ചില മരങ്ങള്‍ കത്തി നശിച്ചു. സമീപത്തെ മൈതാനത്തേയ്ക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്സ്. ചെറുമരങ്ങളിലെ ഇലകളിലേക്ക് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളിലുണ്ടാകുന്ന മൂന്നാമത്തെ അഗ്നിബാധയാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം സൗത്തിലെ പാരഗണ്‍ ചെരിപ്പ് ഗോഡൗണിലും ബ്രഹ്മപുരം മാലിന്യ പപ്ലാന്റിലും തീപിടിച്ചിരുന്നു