തിരുവനന്തപുരം: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവര്‍ത്തിച്ചാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. സിബിഐ അല്ലാതെ മറ്റാര് അന്വേഷിച്ചാലും കേസ് തെളിയില്ലെന്നുറപ്പാണെന്നും ഡീന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. മൂന്ന് സഹപ്രവര്‍ത്തകരെയാണ് അടുത്തടുത്ത് തങ്ങള്‍ക്ക് നഷ്ടമായത്. ഇതിനെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരും. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവുമായി മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ യാത്രയൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്മൃതി യാത്ര നടത്തുമെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.