മൂവാറ്റുപുഴ: കളിക്കുന്നതിനിടെ ടാറില്‍ വീണ് രണ്ടര വയസുകാരന് പൊള്ളലേറ്റു. മൂവാറ്റുപുഴ അയവനയില്‍ ബുധനാഴ്ചയിരുന്നു സംഭവം. റോഡ് ടാര്‍ ചെയ്യാനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ഹാഷിമിനാണ് പൊള്ളലേറ്റത്.
റോഡ് പണി നടക്കുന്നതിന് സമീപത്ത് കളിക്കുകയായിരുന്ന ഹാഷിം അബദ്ധത്തില്‍ ടാറിലിലേക്ക് വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടനെ രക്ഷിച്ച് റോഡ് സമീപത്തേക്ക് മാറ്റി. തുടര്‍ന്ന് തുറന്ന ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പൊള്ളലേറ്റ് പിടയുകയായിരുന്ന കുട്ടിക്ക് ചുട്ടുപൊള്ളുന്ന വെയിലിലൂടെയുള്ള യാത്ര വേദന ഇരട്ടിയാക്കി. വേദന കൂടി കുഞ്ഞ് നിലവിളിക്കാനും തുടങ്ങി. തുറന്ന ഓട്ടോറിക്ഷയില്‍ കരയുന്ന കുട്ടിയുമായി പോകുന്നതു കണ്ട കോഴിപ്പിള്ളി സ്വദേശി അഫ്സലും സുഹൃത്തുക്കളും ഓട്ടോയിലുള്ളവരോട് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു.
തുടര്‍ന്ന് ഇവര്‍ കുട്ടിയെ മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ഇവിടെ നിന്നും പെരുമ്പാവൂര്‍ വെങ്ങോലയിലുള്ള പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.