കോഴിക്കോട്: എടിഎം തട്ടിപ്പുകേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഹരിയാന മേവട്ട് ജില്ലയിലെ മുണ്ടേട്ട സ്വദേശി വാജിദ് ഖാന്(28) ആണ് അറസ്റ്റിലായത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ടൗണ്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്.
ഡല്‍ഹി സത്പടി സൗത്തില്‍ താമസിച്ചു വരികയായിരുന്ന വാജിദ് ഖാനെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ എജെ ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഉള്‍പ്പെട്ട സംഘമാണ് അതിസാഹസികമായി പിടികൂടിയത്. എടിഎം മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പേരു കേട്ട ഹരിയാനയിലെ മേവട്ട് ജില്ലയിലെ മുന്തേട്ട സ്വദേശിയാണ് വാജിദ് ഖാന്.
പിനാന്ഗ്വാ പോലീസിന്റെ സഹായത്തോടെ ഇവിടെ എത്തിയ അന്വേഷണ സംഘം വീടുളില്‍ റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാജിദ് ഖാന് പിടിയിലായത്. ദേശസാത്കൃത ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തി വരുന്നത്.