തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരുടെ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. പീതാംബരന് ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല. കേസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് വ്യക്തമായ പങ്കുള്ള കൊലപാതകത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
സിപിഎം അധികാരത്തിലിരിക്കെ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലും ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും ഡീന്‍ പറഞ്ഞു. കൊല നടത്തിയ പ്രതികള്‍ താമസിച്ചത് ചട്ടംചാലിലെ ഏരിയ കമ്മറ്റി ഓഫിസിലാണ്. ഏരിയാ സെക്രട്ടറി മണികണ്ഠന് അറിയാതെ ഇത് നടക്കില്ല. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് എല്ലാം നടക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. ഉദുമ എംഎല്‍എയ്ക്കും ഏരിയാ സെക്രട്ടറിക്കും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫയ്ക്കും കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും ഡീന്‍ ആരോപിച്ചു.