കൊല്ലം: കൊല്ലം ബിഷപ് ജെറോം എന്‍ജിനീയറിംഗ് കോളജില്‍ നടന്ന മോട്ടോര്‍ എക്സ്പോയ്ക്കിടെ അപകടം. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്.
മോട്ടോര്‍ എക്സ്പോയ്ക്കിടേ കാറില്‍ അഭ്യാസം നടത്തവേ കാര്‍ നിയന്ത്രണംവിട്ട് കാഴ്ചക്കാരായി നിന്ന വിദ്യാര്‍ഥികള്‍ക്കുമേല്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഉണ്ണിക്കൃഷ്ണന് ഒളിവിലാണെന്നു പോലീസ് അറിയിച്ചു.